ഒരു പിറന്നാള്‍ ആഘോഷം

ഹോട്ടലിന്‍ ഭോജനശാല.ഉച്ചയ്ക്കുണ്ണുവാനെത്തി ഞാനരികെ,മൂലയിലൊരു മേശയലങ്കരിക്കുകയാണ് പെണ്‍കുട്ടി. ചുവരില്‍ നിറബലൂണുകള്‍പിറന്നാളാശംസകളെന്നെഴുത്ത്നൂലു വലിഞ്ഞുവീഴുമ്പോഴമര്‍ത്തിവെയ്ക്കുന്നു പശനാടയമര്‍ത്തി. ഒറ്റയ്ക്കവള്‍, വന്നു വെയ്ക്കുന്നുണ്ടുച്ച ഭക്ഷണം പുലാവോ മറ്റോകാണുന്നീല മറ്റാരെയും കാല്‍വെന്തെന്ന പോല്‍ തിടുക്കമിരമ്പുന്നൂ. ഓരോ ബലൂണുമൂതിവീര്‍പ്പിച്ചുംപൊട്ടുന്നതിലിടറിത്തെന്നിയുംചേര്‍ത്തു വെയ്ക്കുന്നു വളരെപ്പതുക്കെ, യാരോ വരാന്‍ കാണും. ചുറ്റും തിരക്കേറി, യാളുകള്‍നിരീക്ഷിപ്പതവളെ, യെന്തിതെന്നാശ്ചര്യ, മവരോ കാണുന്നീലമറ്റൊന്നുമെന്തൊരു നിശ്ശബ്ദത! പുലാവു തണുക്കുന്നു, വെയ്റ്റര്‍തീരെയക്ഷമനായീല, ഭക്ഷണംകഴിക്കുന്നവര്‍ നിശ്ശബ്ദം കൂട്ടായീയാരുടെ പിറന്നാളാശംസിച്ചൂ! അവളോ കാണുന്നീലൊന്നും. വീഴുംബലൂണുകളഴിയും നുല്‍പ്പാലങ്ങളടരും പൂവുകള്‍ പിറന്നാളെഴുത്തുകളുറപ്പിക്കുന്നൂ വീണ്ടുമതേപോല്‍. എത്ര ചടുലം കൈകള്‍, നിറകണ്ണുകളമര്‍ത്തിത്തളരാത്തെഴുപ്പിലിരുന്നു മെണീറ്റു മാരെയോ ശാസിച്ചുമാശ്വസിപ്പിച്ചുമുച്ചയാഘോഷിപ്പൂ. ആരുടെ പിറന്നാളി, ന്നറിവീല, ചുറ്റുംപരക്കുന്നുണ്ടൊരു സ്നേഹത്തിനവാച്യമാം സുഗന്ധ, മജ്ഞാതമാംഭയം, ഞാന്‍ കാണുന്നതു ജീവിതമോ? മടങ്ങുമ്പോഴവളാരെന്നു തിരക്കീല,കാണാക്കുഞ്ഞിനു വെച്ച പാവയച്ചുമരില്‍ച്ചേര്‍ന്നൊട്ടി നില്‍ക്കുന്നൂ.നന്ദിയെന്നവളെന്നെത്തൊടുന്നൂ. ■ആസാദ്20 നവംബര്‍ 2021 ഒരു പിറന്നാള്‍ ആഘോഷം വായന തുടരുക

ഗുവേരക്കൊടി

നീതിയുടെ പുസ്തകം തൊട്ട്കൈവെന്തുപോയ കുട്ടികള്‍നിത്യതയുടെ ആനന്ദത്തെതുറന്നൂ, സായാഹ്ന സംവാദം പുസ്തകത്തിലെ സമരത്താള്‍മറിക്കെത്തടഞ്ഞ കൊടിമരംമുറ്റത്തു നാട്ടി പ്പുളകം തേച്ച്കൈകൊട്ടുന്നൂ ഭൂതങ്ങളേ. മരിച്ചവര്‍ വന്നു കൈകൊടുത്തൂഞാന്‍ ഗുവേര, നിന്റെ പ്രാണബ്രാന്റ്, വിപ്ലവക്കടും കാപ്പിമോന്തണമൊന്നിച്ചൊരുവട്ടം. അതിനില്ല, കാപ്പിക്കടയും ചുരുട്ടുംപുകച്ചുരുള്‍ വലയങ്ങളായ്മേഞ്ഞു മേഞ്ഞു പോമശാന്തതാഴ് വാരം നിന്റെ കണ്ണേ ഭയം! വരേണ്ട നീകൂടെ, വെറുതെഭാവിക്കാമൊപ്പമുണ്ടെന്നതീത വീറിന്‍ വീരാകാരമൊളിപ്പിച്ച കാരുണ്യമഭയം. പിറകില്‍ തീ കൊളുത്തിപ്പാഞ്ഞഭൂഖണ്ഡാന്തര യാത്രകള്‍ബാക്കിയാക്കിയ പുകക്കൂട്ടില്‍കണ്ണുമന്ദിച്ചവര്‍ കുട്ടികള്‍. കൊടിമരത്തില്‍ നിന്റെ പേര്‍കൊടിയടയാളം നിന്‍ മുഖംകൊടിയേറ്റുന്നതു നിന്റെപേശികള്‍കൊടിക്കനവിലോ വെടിയുണ്ടകള്‍!□■□ആസാദ്19 നവംബര്‍ 2021 ഗുവേരക്കൊടി വായന തുടരുക

അസ്തമനം

എത്രയല്‍പ്പമേ വാക്കില്‍ തെളിഞ്ഞുള്ളുഅന്തിനാളമെരിഞ്ഞു തീരുമ്പോള്‍ദീര്‍ഘമാം പകല്‍ താണ്ടിത്തഴമ്പാര്‍ന്നകൈകളെന്നെത്തഴുകി വീഴുമ്പോള്‍. പോകുമെന്നു നീ ചിന്തിച്ചുറച്ചതാംപീതമാം വെയില്‍നാളം ക്ഷണിക്കേഏറെ നനുത്ത കൈ മാടി വിളിക്കെപ്പിറകെയെന്നു നീ കൈയമര്‍ത്തുന്നു. രണ്ടു ലോകങ്ങളായ് തൊട്ടും പിളര്‍ന്നുംരണ്ടു മേഘങ്ങളായ് കൂട്ടിയിടിച്ചുംകണ്ടു തേന്‍മഴ പെയ്യുന്നൊരത്ഭുതമെത്രയപൂര്‍വ്വമേ,യെങ്കിലും വാസ്തവം. പുറത്തു ലോകത്തെ പുതുക്കുന്ന വെമ്പലകത്തെ ലോകത്തു മുളപ്പിച്ച കര്‍ഷകസ്ത്രീയെ ഞാന്‍ കാണുന്നതെപ്പൊഴോകൈവിട്ട ഞെട്ടലിന്‍ പൊള്ളലേറ്റാവണം ഒന്നിച്ചു പോകുമ്പൊഴാ,ണവര്‍ … അസ്തമനം വായന തുടരുക