ഉടലും ഉസ്താദും

ഉസ്താദിനറിയാം,
ആണുടലുകളെ തളയ്ക്കാനുള്ള സൂത്രം
ഒരു തിരുകുറ്റിയില്‍ സകല ചലനങ്ങളും
വളഞ്ഞു വട്ടംചുറ്റി നില്‍ക്കും.
ഉടല്‍ച്ചുറ്റിനു നടുവില്‍ ഉസ്താദ്
നിവര്‍ന്നു നില്‍ക്കും. ഉടലും ഉസ്താദും വായന തുടരുക

പുച്ഛം

ഉപേക്ഷിക്കപ്പെട്ട പദങ്ങളുടെ
ശബ്ദകോശത്തില്‍നിന്ന്
അതെങ്ങനെ പുറത്തു ചാടി ?
അഥവാ, അത് ഉപേക്ഷിക്കപ്പെട്ടിരുന്നില്ലേ? പുച്ഛം വായന തുടരുക

കൂട്ട്

ചീന്തുവാന്‍ പണിപ്പെട്ടനേര
മവന്റെ കാറ്റുകള്‍ വട്ടമിട്ടൂ
നീരൊഴുക്കുകള്‍ ചുഴികളായി.
അവനിലപ്പോളാമ്പലുകള്‍
ചക്രവാളപ്പൊയ്കയോളം
ഞാനദൃശ്യനായതെപ്പോ
ളെന്നെ ഞാനിനി കാണുമോ? കൂട്ട് വായന തുടരുക

വില്‍പ്പന

വിറ്റിടാം
പല കോല്‍ താഴെ-
പ്പിടയ്ക്കും ജലം, പ്രകാശവു
മൂര്‍ജ്ജവും ചേര്‍ന്നു
കരുവാളിച്ച കല്‍ക്കരി.
തീ ചുരത്തുന്ന ഗന്ധകപ്പാളി
ചിത്രലിപികള്‍, മുനിയറകള്‍ വില്‍പ്പന വായന തുടരുക