ജോമോന്‍ പുത്തന്‍പുരയ്ക്കലിന് ഒരു കീര്‍ത്തനം

ജോമോന് ഒരു കീര്‍ത്തനം.■ജോമോനേ, നീ നട്ട നീതിയുടെ വൃക്ഷം പൂത്തു നില്‍ക്കുന്നു. നീണ്ട ഇരുപത്തിയെട്ടു വര്‍ഷത്തെ സഹനത്തിനും കാത്തിരിപ്പിനും ഫലമുണ്ടായിരിക്കുന്നു. പ്രതീക്ഷയുടെ ഇലകള്‍ കൊഴിഞ്ഞ് ഉണങ്ങിയും അടര്‍ന്നും തുടങ്ങിയ ശിഖരങ്ങളില്‍ പെട്ടെന്ന് പ്രകാശം പരന്നിരിക്കുന്നു. ഇനി മേല്‍ ഒരാളും നിരാശകൊണ്ടു മരിക്കുകയില്ല. ജോമോനേ, ഒരാള്‍ക്കിങ്ങനെ ദീര്‍ഘകാലം ഒരൊറ്റച്ചിന്തയില്‍ ജീവിതത്തെ അണച്ചു നിര്‍ത്താനാവുമോ? ഒരൊറ്റ ലക്ഷ്യത്തില്‍ സകലതും … ജോമോന്‍ പുത്തന്‍പുരയ്ക്കലിന് ഒരു കീര്‍ത്തനം വായന തുടരുക

ഒളിസത്യങ്ങളെ പുറത്തിട്ടു പൊള്ളിച്ച ചലച്ചിത്രകാരന്‍

ദക്ഷിണ കൊറിയന്‍ ചലച്ചിത്ര പ്രതിഭ കിം കി ഡുക് യാത്രയായി. കോവിഡ് കൊണ്ടുപോയി എന്നു പറയണം. ലാറ്റ്വിയയിലായിരുന്നു അന്ത്യം. കേരളത്തിന് അദ്ദേഹമൊരു വിദേശിയല്ല. അനുഭവങ്ങളുടെ ഒരേ കരയില്‍ അദ്ദേഹം കേരളത്തെ പാര്‍പ്പിച്ചു. സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിംഗ്, ബാഡ് ഗൈ, ത്രീ അയേണ്‍, ദി ബോ, ടൈം, ബ്രീത്ത്, ഡ്രീം, പിയാത്ത, റഫ് … ഒളിസത്യങ്ങളെ പുറത്തിട്ടു പൊള്ളിച്ച ചലച്ചിത്രകാരന്‍ വായന തുടരുക

കവിതയില്‍ വേരാഴ്ത്തിയ യുക്തിപ്രഭാവം

നമ്മുടെ കാലത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ ആചാര്യനാണ് യു കലാനാഥന്‍. യു എന്നത് യുക്തിവാദി എന്നതിന്റെ ചുരുക്കെഴുത്തായി കരുതിയാല്‍പോലും തെറ്റു പറയാനാവില്ല. ഇന്ത്യന്‍ ഭൗതികവാദ പാരമ്പര്യത്തിന്റെ നേര്‍ത്തതും തമസ്കൃതവുമായ ധാരകളെ കണ്ടെടുത്തു കരുത്തു നല്‍കാനായിരുന്നു അദ്ദേഹം ശ്രമിച്ചു പോന്നത്. മതാത്മകമോ ദൈവശാസ്ത്രപരമോ ആയ ആശയവാദ സമീപനങ്ങളെ മുഖാമുഖം നേരിട്ട യുക്തിചിന്തയുടെ കേരളീയ നേതൃത്വമായി കലാനാഥന്‍ മാറി. യുക്തിചിന്തയുടെ പ്രക്ഷുബ്ധാവിഷ്കാരം നിര്‍വ്വഹിച്ചുപോന്ന ഒരാള്‍ അകത്ത് എത്രമാത്രം ഭാവനകളുടെ വിളവെടുപ്പു നടത്തുന്നുവെന്നത് ആഹ്ലാദകരമായ ഒരന്വേഷണമാവും. അകത്തേയ്ക്ക് കാല്പനികതയുടെ വര്‍ണലോകങ്ങളുണ്ട്. അവിടെനിന്നാണ് ഊര്‍ജ്ജമെല്ലാം സംഭരിക്കുന്നത്. പുറത്തുനിന്ന് നോക്കുന്നവര്‍ പക്ഷെ പരുക്കനായ വിപ്ലവകാരിയെ മാത്രം കാണും. കലാനാഥന്‍ തന്റെ കവിമുഖം വെളിപ്പെടുത്താത്തത് ഈ പ്രതിഛായാഭേദം ആഗ്രഹിക്കാത്തതുകൊണ്ടാവുമോ? അരനൂറ്റാണ്ടുമുമ്പ് വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കവിതകളായിരുന്നു അദ്ദേഹത്തിന്റെ ലോകം. ചങ്ങമ്പുഴയ്ക്ക് ഒരു മുറിയുണ്ടായിരുന്നു അവിടെ. എഴുത്തില്‍ അതു തെളിഞ്ഞു നിന്നു. കോളേജുകാലം കഴിയുമ്പോള്‍ രാഷ്ട്രീയക്കാഴ്ച്ചകള്‍ ചേര്‍ന്നു സ്വന്തം കാവ്യഭാഷ ഉറച്ചുവന്നതാണ്. എഴുപതുകളുടെ തുടക്കത്തില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച കവിതകളില്‍ പുതിയ ഭാവുകത്വത്തിന്റെ തെളിച്ചമുണ്ടായിരുന്നു. … കവിതയില്‍ വേരാഴ്ത്തിയ യുക്തിപ്രഭാവം വായന തുടരുക