പൗരത്വ ബില്ലിനൊപ്പം ഐ എല്‍ പിയും അമിത്ഷായുടെ ഹിന്ദുത്വകൗശലങ്ങള്‍

രാജ്യത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന് എന്തിനു പ്രത്യേകാവകാശങ്ങള്‍ എന്നാണ് കാശ്മീരനുകൂല 370-ാം വകുപ്പ് എടുത്തു മാറ്റി കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചത്. അതു ബി ജെ പിയും ആര്‍ എസ് എസ്സും സംഘപരിവാരങ്ങളും ആവര്‍ത്തിച്ചുപോന്നു. കാശ്മീരിന്റെ ചരിത്രമോ സവിശേഷ പ്രശ്നങ്ങളോ പരിഗണിക്കാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍ അതേ കേന്ദ്ര സര്‍ക്കാര്‍തന്നെ പൗരത്വ ബില്ലിനോടൊപ്പം മണിപ്പൂരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന നിയമവും അംഗീകരിച്ചിരിക്കുന്നു! ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുകൂടി ഇന്നര്‍ ലൈന്‍ പെര്‍മിറ്റെന്ന പ്രത്യേക നിയമം നടപ്പാക്കാന്‍ പരിപാടിയുണ്ട്. നേരത്തേ, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്റ് തുടങ്ങിയ വടക്കു കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് ഈ അവകാശം ലഭിച്ചിരുന്നു. കൊളോണിയല്‍ ഭരണകാലത്ത് സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളിലേക്കുള്ള യാത്രയും കുടിയേറ്റവും നിയന്ത്രിച്ചിരുന്നു. അവിടെ ഭൂമി വാങ്ങാനോ താമസിക്കാനോ തോട്ടം – കൃഷി – വ്യവസായ സംരംഭങ്ങളാരംഭിക്കാനോ തടസ്സമുണ്ടായിരുന്നു. കൊളോണിയല്‍ താല്‍പ്പര്യങ്ങളുടെ സംരക്ഷണാര്‍ത്ഥമായിരുന്നു അത്. സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായ ശേഷവും ചില പ്രദേശങ്ങള്‍ സവിശേഷാധികാരങ്ങള്‍ നില … പൗരത്വ ബില്ലിനൊപ്പം ഐ എല്‍ പിയും അമിത്ഷായുടെ ഹിന്ദുത്വകൗശലങ്ങള്‍ വായന തുടരുക

പെഡ്രോ കോസ്റ്റയുടെ വിറ്റലീന വരേല

ഇരുളും നിഴലും നിറഞ്ഞ ദൃശ്യാഖ്യാനത്തിന്റെ അപൂര്‍വ്വ സൗന്ദര്യവും ഭാവുകത്വ വിപ്ലവവും പകര്‍ന്ന സിനിമയാണ് പെഡ്രോ കോസ്റ്റയുടെ വിറ്റലീന വരേല. ഇരുട്ട് ഇത്രമേല്‍ വിനിമയക്ഷമവും സാരതീവ്രവുമാണെന്ന് മുമ്പ് ഒരു ചലച്ചിത്രവും അനുഭവിപ്പിച്ചിട്ടില്ല. പ്രവാസവും കുടിയേറ്റവും ഏകാന്തതയും പെണ്‍സഹനവും മരണവും ഓര്‍മ്മകളുടെ വീണ്ടെടുപ്പും നിറഞ്ഞുണരുന്ന സൗമ്യവേഗം നമ്മെ വിസ്മയിപ്പിക്കും. സ്വയംപൂര്‍ണമായ ഫ്രെയ്മുകള്‍. ഛായാ ചിത്രങ്ങള്‍. പെയിന്റിംഗുകളുടെ നിറസന്നിവേശം. ഇരുട്ടുകൊണ്ടു വരയ്ക്കുന്ന വെളിച്ചങ്ങള്‍. കറുപ്പു തുറക്കുന്ന വാസ്തവ പ്രകൃതി. നാം തിമര്‍ക്കുന്ന വെളിച്ചത്തിന്റെ ഇത്തിരിക്കീറില്‍പോലും ആത്മനിന്ദയുടെ ഭാരമാണിപ്പോള്‍. പീഡിത ഭാവനയെ ക്ഷുഭിത വാസ്തവവും ശീലിച്ച വാസ്തവത്തെ കേവല ഭാവനയുമാക്കി അകമ്പുറം തിരിക്കുന്ന കലാ വൈഭവം. പോര്‍ത്തുഗീസ് സംവിധായകനായ പെഡ്രോ കോസ്റ്റ പുതുവഴി വെട്ടുകയാണ്. സിനിമയിലെ സാല്‍വദോര്‍ ദാലിയെന്നും സാമുവല്‍ ബക്കറ്റെന്നും പലമട്ട് വിശേഷണം ചാര്‍ത്തി കോസ്റ്റയുടെ വ്യതിരിക്തത അടയാളപ്പെടുത്താന്‍ നിരൂപകര്‍ ശ്രമിച്ചിട്ടുണ്ട്. ദാലിയുടെ സര്‍റിയലിസത്തിന്റെ സ്പര്‍ശം ആ ആഖ്യാനത്തില്‍ പ്രകടമാണ്. പൊട്ടിയൊലിക്കുന്ന വാസ്തവത്തിന്റെ അത്ര പരിചിതമല്ലാത്ത പരിചരണം വിറ്റലീനയില്‍ കാണാം. ആളെ വിട്ടു നിഴലിലും മുഖം … പെഡ്രോ കോസ്റ്റയുടെ വിറ്റലീന വരേല വായന തുടരുക

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനു പുതിയ ദിശയും വേഗവും

ലോകമെങ്ങും വിദ്യാര്‍ത്ഥി രാഷ്ട്രീയം പുതിയ ദിശയിലേക്കു നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം നടന്ന കാലാവസ്ഥാ നീതിക്കു വേണ്ടിയുള്ള പ്രക്ഷോഭം വിളിച്ചു പറയുന്നു. മനിലയിലും കോപ്പന്‍ ഹേഗനിലും സിഡ്നിയിലും മെല്‍ബണിലുമെല്ലാം വന്‍ പ്രക്ഷോഭങ്ങളാണ് നടന്നത്. ഗ്രേറ്റാ തന്‍ബര്‍ഗിന്റെ School strike for the Climate ആഗോള പ്രക്ഷോഭമായി വളര്‍ന്നിരിക്കുന്നു. കൊച്ചിയിലെ വിദ്യാര്‍ത്ഥികളും കാലാവസ്ഥാ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ അണി ചേര്‍ന്നിരിക്കുന്നു. അഭിരാമിയും സുഹൃത്തുക്കളും നേതൃത്വം നല്‍കുന്ന ക്ലൈമറ്റ് റെവലൂഷനറീസ് കാമ്പസുകളെ തെരുവുകളിലേക്ക് ആനയിച്ചു കഴിഞ്ഞു. ഇതിനൊപ്പം,ലോകമെങ്ങും അക്കാദമിക ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലും വിദ്യാര്‍ത്ഥികള്‍ സജീവമാണ്. പല രാജ്യങ്ങളിലും വിദ്യാഭ്യാസ സ്വകാര്യവത്ക്കരണത്തിനും വിവേചനങ്ങള്‍ക്കും സാമ്രാജ്യത്വ അജണ്ടകള്‍ക്കും എതിരായ സമരങ്ങളും വളര്‍ന്നു വന്നിട്ടുണ്ട്. ആശയരംഗം സംവാദതീഷ്ണമാക്കുന്ന ഇടപെടലുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ കാമ്പസുകളിലും അതു കാണാം. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ആളിത്തുടങ്ങിയ തീ പടര്‍ന്നു പിടിച്ചിട്ടുണ്ട്. കേരളത്തിലെ കാമ്പസുകള്‍ സാര്‍വ്വദേശീയ വിദ്യാര്‍ത്ഥി ഉണര്‍വ്വുകള്‍ സ്വാംശീകരിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് മുമ്പൊക്കെ. എന്നാല്‍ സമീപകാലത്ത് ആശയങ്ങളുടെ … വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനു പുതിയ ദിശയും വേഗവും വായന തുടരുക