ഒഴിവുള്ള തസ്തിക ഉദ്യോഗാര്‍ത്ഥിയുടെ അവകാശം

പി എസ് സി ലീസ്റ്റിന്റെ കാലാവധി ഒരു കലണ്ടര്‍ കണക്കാണെങ്കില്‍ ആ കാലയളവില്‍ ഒഴിവു വരുന്ന തസ്തികകളില്‍ നിയമനം ലഭിക്കാന്‍ ആ ലീസ്റ്റിലുള്ളവര്‍ക്ക് അവകാശമുണ്ട്. ഒഴിവു റിപ്പോര്‍ട്ടു ചെയ്യുന്ന സമയമല്ല, തസ്തികകളില്‍ ഒഴിവു വരുന്ന സമയമാണ് പരിഗണിക്കേണ്ടത്. റിപ്പോര്‍ട്ടു ചെയ്യാനുള്ള വൈകലിന് റാങ്കു ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി ശിക്ഷിക്കപ്പെടരുത്. ഉദാഹരണത്തിന് 2017 സെപ്തംബര്‍ ഒന്നു മുതല്‍ 2020 … ഒഴിവുള്ള തസ്തിക ഉദ്യോഗാര്‍ത്ഥിയുടെ അവകാശം വായന തുടരുക

സര്‍ സി പി മുതല്‍ പിണറായി വരെ

അധാര്‍മ്മിക വൃത്തികളില്‍ ചെന്നുപെട്ട് അഴുകുകയാണ് സര്‍ക്കാര്‍ എന്ന ആരോപണമുയരുമ്പോള്‍ മുതലാളിത്ത വികസനത്തിന്റെ വിജയങ്ങളും പാര്‍ശ്വ ഫലങ്ങളും കാണിച്ച് വിമര്‍ശകരുടെയും ജനങ്ങളുടെയും കണ്ണുകെട്ടാനാവുമോ? മുതലാളിത്ത വികസന മത്സരങ്ങളുടെ ആവേശം അതിന്റെതന്നെ പാര്‍ശ്വവിഴുപ്പുകള്‍ ചുമക്കാന്‍ ഇടയാക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്? സര്‍ സി പി മുതല്‍ പിണറായി വരെ വായന തുടരുക

വികസനമെന്ന കോര്‍പറേറ്റ് ഭാവനയുടെ തടവുകാര്‍

തൊണ്ണൂറുകള്‍വരെ കേരളത്തില്‍ വികസന മുഖമണിഞ്ഞിരുന്നത് കോണ്‍ഗ്രസ്സായിരുന്നു. കമ്യൂണിസ്റ്റുകളെ വികസനം മുടക്കികള്‍ എന്നായിരുന്നു അവര്‍ വിളിച്ചിരുന്നത്. ”കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആരു വരും? അപ്പോഴേക്കും സംഘടനയാവും കൊടിയാവും സമരമാവും” എന്നൊക്കെയാണ് ഇടതുപക്ഷത്തിനെതിരെ ഉയര്‍ന്നുപോന്ന ആക്ഷേപങ്ങള്‍. ഇപ്പോള്‍ നേര്‍വിപരീത നിലയിലാണ് ഇവിടത്തെ ഇടതുപക്ഷം. അവര്‍ വികസനത്തെക്കുറിച്ചാണ് നിരന്തരം സംസാരിക്കുന്നത്. എതിരാളികളെ വികസനംമുടക്കികള്‍ എന്നാണ് വിളിക്കുന്നത്. സംഘടനകളും സമരങ്ങളും നിക്ഷേപകരെ … വികസനമെന്ന കോര്‍പറേറ്റ് ഭാവനയുടെ തടവുകാര്‍ വായന തുടരുക

കൈരളിക്കും തുറന്നു കാണിക്കാം കോഴവാഴ്ച്ചയെ

മാധ്യമങ്ങളും പ്രതിപക്ഷവും അറിയുന്നതിനു മുമ്പ് മൊഴികളും കണ്ടെത്തലും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനും ഓഫീസിനും ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലുള്ള ഒരു കേസില്‍. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയ്ക്കോ അവരുടെ ചാനലിനോ ലഭ്യമാവാത്ത വിവരം ദേശീയ അന്വേഷണ ഏജന്‍സികളില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനും പാര്‍ട്ടി ചാനലിനും കിട്ടുന്നത് ചെറിയ കാര്യമല്ല. കൈരളിക്കും തുറന്നു കാണിക്കാം കോഴവാഴ്ച്ചയെ വായന തുടരുക

വിറ്റത് വിമാനത്താവളമല്ല ജനങ്ങളുടെ അഭിമാനമാണ്

വികസനം പൊതുവിഭവങ്ങളിലുള്ള വന്‍കിട മുതലാളിത്തത്തിന്റെ കടന്നു കയറ്റവും അവകാശം സ്ഥാപിക്കലുമാണ്. ജനങ്ങളുടെ നീതിപൂര്‍വ്വമായ വളര്‍ച്ചയോ പുരോഗതിയോ അല്ല. വികസനം പുതിയ കോളനിവത്ക്കരണമാണ്. ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കലും ജനങ്ങളെ അടിമകളാക്കലുമാണ്. സ്വകാര്യ മുതലാളിത്തം കയ്യേറുന്നത് കടലും ആകാശവും മലനിരകളും തീരദേശവും കായലും വയലും വനവും മണലും മണ്ണുമാണ്. അതിനുവേണ്ടി ഒഴിപ്പിക്കപ്പെടുകയാണ് ജനങ്ങള്‍. പുറംതള്ളപ്പെടല്‍ ജനങ്ങളുടെ പുരോഗതിയല്ല. പക്ഷെ, … വിറ്റത് വിമാനത്താവളമല്ല ജനങ്ങളുടെ അഭിമാനമാണ് വായന തുടരുക

അത്

ഞാനെന്താണിങ്ങനെനോക്കുന്നതെന്ന്ഞാനെന്തിനാണ് നിന്റെപിന്നിലലയുന്നതെന്ന്നിനക്കു മനസ്സിലാവുന്നുണ്ടാവില്ല. എനിക്കു കൈമോശം വന്നതെന്തോനീ ഒളിപ്പിച്ചതുപോലെഎന്നില്‍ ചേരേണ്ടതെന്തോനിന്നില്‍ തടഞ്ഞതുപോലെഎന്നിലേക്കെന്തോ അവിടെതിടുക്കപ്പെടുന്നതുപോലെ. നിന്റെ ഉടലിലും ശബ്ദത്തിലുമതുണ്ട്.ഉടുപ്പുകൊണ്ടോ മൗനംകൊണ്ടോമറച്ചുവെക്കാനാവാതെ.കാലൊച്ചയില്‍ കുതറിയുംകൈയനക്കത്തിലിടറിയുംഉച്ഛ്വാസത്തിലുന്മാദം കൊണ്ടും. ഉറക്കത്തില്‍ കാറ്റുപോലെഅതെന്നെ കൊണ്ടു പോവും.കൈകള്‍ പടര്‍ത്തി പറക്കുകയുംമേഘങ്ങളില്‍ ഊളിയിടുകയും ചെയ്യും.മുടിയിഴകള്‍ മുഖത്തെന്നപോലെമേലാസകലമത് ഇഴയും.അപ്പോഴും അത് അതായല്ലനീയായ് മാത്രം തോന്നിപ്പിക്കും ഇത്തിരി നില്‍ക്കാമെങ്കില്‍എനിക്കിത് പറയാമായിരുന്നു.‘നിന്നില്‍നിന്ന് അതെടുത്തു തരൂ,പോകട്ടെ’ എന്നു വളരെ സൗമ്യമായി.നീയാവട്ടെ എന്നെ ഒഴിവാക്കുന്നു.ചിലപ്പോള്‍ വല്ലാത്ത ഭയത്തോടെഅല്ലെങ്കില്‍ വെറുപ്പോടെ. ഉണര്‍ന്നിരിക്കുമ്പോഴൊക്കെഅതൊളിച്ചു വെക്കാനാണ് നിന്റെ ശ്രദ്ധ.അല്ലെങ്കില്‍ അമര്‍ത്തിപ്പിടിക്കാന്‍.പുറത്തുചാടിയാല്‍ അതെന്റെപേരു വിളിച്ചു വിലപിച്ചാലോ!ആള്‍ക്കൂട്ടത്തില്‍ കൈവിട്ട്എന്നെ വന്നു പൊതിഞ്ഞാലോ! ഞാനെല്ലായിടവും നോക്കുംനിന്നെ കാണുമ്പോഴെല്ലാം.ഓരോ അണുവിലും അതു തേടും.കണ്ണുകളും കൈവിരലുകളും അതിനായും.അനേക കോശങ്ങള്‍ പൊടുന്നനെഅതു തേടി കുതിക്കും. ഞാന്‍ നിന്നെ നോക്കുന്നതെന്തിനെന്ന്നീ ആശ്ചര്യപ്പെടുന്നതാണത്ഭുതം.എന്നിലേക്കുള്ള അറിയാകുതിപ്പുകളെഅമര്‍ത്തിയുമൊളിപ്പിച്ചുംശ്വാസംമുട്ടിയുള്ള നിന്റെ നില്‍പ്പില്‍അതൊരിക്കല്‍ പൊട്ടിത്തെറിക്കും. എന്റെ നിറമുള്ള വാക്കുകള്‍നിന്റെ ചുണ്ടുകളിലൂടെ പുറത്തു വരും.നിന്റെ മണമുള്ള തുമ്പികള്‍എന്റെ കോശങ്ങളിലുമ്മ വെയ്ക്കും.അപ്പോള്‍ കണ്ണുകളടച്ച്നീ ഉറക്കം ഭാവിക്കുമായിരിക്കും.അപ്പോഴും അതെനിക്കു കിട്ടുമോ?നീയായിത്തന്നെ തോന്നിപ്പിക്കുമോ? ആസാദ്16 ആഗസ്ത് 2020 അത് വായന തുടരുക