വീട്

വാതിലില്‍ വിരല്‍പ്പാ-ടൊരുവന്‍ തലതല്ലിവീണതിന്‍ ചോരക്കറ. തുറന്നിരിക്കുമോ വാതി-ലവന്‍ കെഞ്ചി വിളിച്ചവള്‍വിളി കേട്ടിരിക്കുമോ നിബിഡ വനമുഖംനീലാംബരം: ക്ഷുധാര്‍ത്ത-യൊരുവളെരിഞ്ഞിരിക്കുംനെരിപ്പോടിതോ? സൗമ്യദീപ്തമീ പൂമുഖംഅതിഥികള്‍ ഭ്രാന്താര്‍-ന്നുഴറിയ വന വീഥികള്‍വകഞ്ഞുഞാനെത്തി ഒതുക്കുകള്‍ ചവിട്ടുമ്പോഴേയോര്‍ത്തേ,നുണര്‍ന്നീലേ നീ വിരലിറ്റി വനവീര്യമായ്മനമിറ്റിയഗ്നിസ്മിതംനിന്നിലുണ്ടനംഗന്‍ ഞാ,നെന്നെത്തൊട്ടുണര്‍ന്നില്ലേല്‍ ശില നീയല്ല. പഴങ്കാറ്റിലിടറുന്നൂ വാതില്‍കൂമ്പിയ ദളങ്ങളില്‍ വേപഥുവിളിച്ചുണര്‍ത്തും വസന്തര്‍ത്തു.താഴില്‍ മിഴിചേര്‍ത്തേ,നിരുള്‍മയം;രസനയിലുപ്പുകാറ്റിന്നുമ്മ;ചൊടികളില്‍ ചിലമ്പുന്നൂ മുദ്ര. അകത്താരുണരുന്നൂഅമ്മയോ പെണ്ണോ നീ ചുരുണ്ടുറങ്ങിയ പായ ചുരുട്ടാതൊരുവള്‍നീ കൂട്ടിപ്പിണച്ച ഞരമ്പുകളഴിക്കാതൊരുവള്‍നിന്റെ കാലൊച്ചയിലുണരാനുറക്കംനിന്റെ കൈവിരല്‍ത്തുമ്പാലുറങ്ങാനുണര്‍വ്വും നിന്റെ കളിവീടും മണ്ണപ്പവുംകാത്തുവെച്ചതാം നെഞ്ചകംനിന്നിലെപ്പോരാളി-ക്കാഞ്ഞു പയറ്റാന്‍ തട്ടകം നടന്നുമോടിയുമിന്നോളംനീ തീര്‍ക്കാത്ത യാത്രതന്‍വഴികള്‍ ചുരുട്ടുന്നൊരുവള്‍നിലയ്ക്കാത്ത കിതപ്പിന്നൊപ്പ-മാഴ്ന്നാഴ്ന്നു പോകും നിന്നെച്ചൂഴുമഗാധ മൗനമൊരുവള്‍ അകത്താരുണരുന്നൂഅമ്മയോ പെണ്ണോ വിറയാര്‍ന്നു വീഴുന്നേന്‍വാതിലില്‍ മുഖം ചേര്‍-ത്താരെ വിളിച്ചു ഞാ,നറിയില്ല.വിട്ടുപോകുന്നൂ വനഹരിതംനീലാംബരച്ചാര്‍ത്തഴിയുന്നൂവന്യമൂര്‍ഛയില്‍ വഴി. വഴി തെരുത്ത,വന്‍ വീടോളംവിട്ടിഴയുന്നൂ വീണ്ടും വഴിഇപ്പൊഴകത്തെങ്ങോഒറ്റയ്ക്കിരുട്ടില്‍ ഞാ-നെനിക്കകത്തിതാവീടാതിരിപ്പൂ വീട്. 1995 വീട് വായന തുടരുക